കാസര്‍കോട്: കാസര്‍കോട് മെഗ്രാല്‍പൂത്തൂരില്‍ മാങ്ങയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി 76കാരന് ദാരുണാന്ത്യം. ശാസ്തനഗര്‍ ചിന്മയത്തിലെ തയ്യല്‍ക്കട ജീവനക്കാരനായ കെ പി രാഘവന്‍ (76) ആണ് മരിച്ചത്.
ഇന്നലെ രാവിലെ വീട്ടില്‍ നിന്നും ജോലിക്ക് പോകുന്നതിനിടെ വഴിയില്‍ നിന്നും ലഭിച്ച മാങ്ങ കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. അവശനിലയിലായ രാഘവനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.