ബാഗളൂരു: ചങ്ങനാശേരി സ്വദേശിയായ നഴ്സിംഗ് വിദ്യാർഥി ബംഗളൂരുവിൽ അപകടത്തിൽ മരിച്ചു. മാമ്മൂട് ദൈവംപടി അമിക്കുളം ആന്റണിയുടെ (സിബിച്ചൻ) മകൻ ഷാരോൺ (23) ആണ് മരിച്ചത്
കോളജില്‍ നിന്നു ബൈക്കുമായി പുറത്തേക്ക് പോകുമ്ബോള്‍ ഒരു വാഹനം ബൈക്കില്‍ ഇടിക്കുകയും തെറിച്ചു വീണ ഷാരോണിന്‍റെ മുകളിലൂടെ മറ്റൊരു വാഹനം കയറി അപകടമുണ്ടായെന്നുമാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
മാതാവ്: അന്നമ്മ (ബിന്‍സി). സഹോദരന്‍: ഷോണ്‍. സംസ്‌കാരം പിന്നീട്