കണ്ണൂർ : വളപട്ടണം പാലത്തിൽ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. പാപ്പിനിശേരി ഈന്തോട് ഐശ്വര്യ നിവാസിലെ അഷിനാ (22) ണ് മരണമടഞ്ഞത്.
തിങ്കളാഴ്ച്ച അർധരാത്രിയോടെയാണ് സംഭവം. ഈന്തോട് വായനശാലക്ക് സമീപത്തെ കെ പവിത്രന്റെയും ഉഷ ടി യുടെയും മകനാണ്. കണ്ണൂരില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം. അർധരാത്രിയോടെ വളപട്ടണം പാലത്തിനടുത്ത് അഷിനെ ഇടിച്ച് തെറിപ്പിച്ച വാഹനം നിർത്താതെ പോവുകയായിരുന്നു.സഹോദരി: ഐശ്വര്യ