സൗദിയിൽനിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി മരിച്ചു



ദമ്മാം: സൗദിയിലെ ദമ്മാമിൽനിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി മരിച്ചു. മലപ്പുറം വണ്ടൂർ കാപ്പിൽ സ്വദേശി അഷ്റഫാണ് മരിച്ചത്.   ദമ്മാമില്‍ നിന്ന് കോഴിക്കോട്ടേക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ യാത്ര തിരിച്ച അഷ്‌റഫിന് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻ വിമാനം ഗോവയിലെ മോപ വിമാനത്താവളത്തില്‍ അടിയന്തര ലാന്റിംഗ് നടത്തി അഷ്‌റഫിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.


അസുഖ ബാധിതനായ അഷ്‌റഫ് തുടർ ചികിത്സക്കായാണ് നാട്ടിലേക്ക് തിരിച്ചിരുന്നത്. മൃതദേഹം നാട്ടിലെത്തിച്ച്‌ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 35 വർഷമായി സൗദിയിലെ അല്‍ഹസയില്‍ ജോലി ചെയ്തു വരികയായിരുന്നു.

Post a Comment

Previous Post Next Post