ചെങ്ങന്നൂർ: ബൈക്ക് അപകടത്തിപ്പെട്ട് പത്രവിതരണക്കാരനായ യുവാവിന് ദാരുണാന്ത്യം. കൊല്ലക്കടവ് വല്യ കിഴക്കേതിൽ രാഹുൽ (20) ആണ് മരിച്ചത്.കൊല്ലക്കടവില്‍ ഇന്നു പുലർച്ചെ അഞ്ചിനാണ് അപകടം ഉണ്ടായത്.
നിയന്ത്രണംവിട്ട ബൈക്ക് കൊല്ലക്കടവ് ആഞ്ഞിലിച്ചുവട് പിഐപി കനാലിലേക്ക് മറിയുകയായിരുന്നു. അത് വഴി പോയ കുട്ടികളാണ് ബൈക്ക് കനാലില്‍ കിടക്കുന്ന വിവരം സമീപത്തെ വീട്ടുകാരെ അറിയിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രാഹുലിന്‍റെ മരണം സംഭവിച്ചിരുന്നു.