പൊന്നാനിയിൽ ലോഡ്ജ് മുറിയിൽ ബംഗാൾ സ്വദേശിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മൃതദേഹത്തിനു രണ്ടു ദിവസം പഴക്കം വെസ്റ്റ് ബംഗാൾ, സൗത്ത് പരഗൻസ് സ്വദേശി പ്രേമാനന്ദ ഗിരി മകൻ ബസന്തകുമാർ ഗിരി (31) ആണ് മരിച്ചത്.
പൊന്നാനി കുറ്റിക്കാട് കുമാർസൺസ് കെട്ടിടത്തിലെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു..മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി