കണ്ണൂര്‍ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിച്ചിലുണ്ടായ കണ്ണൂര്‍ കുപ്പത്ത് വീണ്ടും മണ്ണിടിച്ചില്‍.കല്ലും മണ്ണും ഇടിഞ്ഞ് ദേശീയപാതയിലേക്ക് വീണു.കുന്നിടിച്ച് നിര്‍മാണം നടത്തുന്ന സ്ഥലത്താണ് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായത്.
ശക്തമായ മഴ പെയ്തതോടെയാണ് മണ്ണിടിച്ച് പുതിയപാത നിര്‍മിച്ച സ്ഥലത്ത് മണ്ണ് ഇടിഞ്ഞുതുടങ്ങിയത്. ബുധനാഴ്ച മൂന്നുതവണ മണ്ണിടിഞ്ഞതോടെ പ്രദേശത്ത് വലിയ അപകടഭീഷണി നിലനില്‍ക്കുകയാണ്. ഇവിടെനിന്ന് ചെളിയും മണ്ണും ഒഴുകിയെത്തി താഴെഭാഗത്തുള്ള സിഎച്ച് നഗറിലെ വീടുകളിലേക്ക് ഒഴുകിയെത്തുന്നതില്‍ പ്രതിഷേധിച്ച് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ദേശീയപാത ഉപരോധിച്ചു . അശാസ്ത്രീയമായാണ് പാതയുടെ നിര്‍മാണം നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു