ചരിഞ്ഞതിനെ തുടര്‍ന്ന് കപ്പലില്‍ നിന്ന് 9 കാര്‍ഗോകള്‍ കടലില്‍ വീണിരുന്നു. കാര്‍ഗോ കടലില്‍ വീണതിനെ തുടര്‍ന്ന് സംസ്ഥാനത്ത എല്ലാ തീരദേശ മേഖലകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. കടലില്‍ വീണത് അപകടകരമായ വസ്തുവെന്നു കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തീരത്ത് അടിയുന്ന വസ്തുക്കളില്‍ സ്പര്‍ശിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം വസ്തുക്കള്‍ കരയ്ക്ക് അറിഞ്ഞാല്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 112 എന്ന നമ്പറിലേക്കോ വിവരം അറിയിക്കണമെന്നും അറിയിപ്പ് നല്‍കി
മറൈന്‍ ഗ്യാസ് ഓയിലാണ് കടലില്‍ വീണതെന്നാണ് സൂചന. കൊച്ചിയിലെത്തി തൂത്തുക്കുടിയിലേക്ക് പോകേണ്ടതായിരുന്നു കപ്പല്‍. ഇന്ന് രാത്രി പത്തിനാണ് കൊച്ചിയിലെത്തേണ്ടിയിരുന്നത്.ദക്ഷിണ മേഖല ലേബല്‍ ആസ്ഥാനമാണ് രക്ഷാപ്രവര്‍ത്തനം നിരീക്ഷിക്കുന്നത്. കോസ്റ്റുകാര്‍ഡിന്റെ കൊച്ചി ആസ്ഥാനത്തു നിന്നും നിരീക്ഷണം നടത്തുന്നുണ്ട്.