കണ്ണൂരിൽ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിച്ചിൽ; തൊഴിലാളിക്ക് ദാരുണാന്ത്യം



കണ്ണൂർ: കണ്ണൂർ - മുഴപ്പിലങ്ങാട് ദേശീയപാതയിൽ മണ്ണിടിച്ചിൽ. നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അതിഥി തൊഴിലാളി മരിച്ചു. ഝാർഖണ്ഡ് സ്വദേശിയായ ബിയാസ് ഒർവൻ (28) ആണ് മരിച്ചത്. ചാലക്കുന്നിൽ പണി നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയിൽ  വൈകുന്നേരം 5.30-ഓടെയാണ് അപകടം നടന്നത

പാതയുടെ വശങ്ങളിലെ കോൺക്രീറ്റ് മതിലിന്റെ നിർമാണ പ്രവൃത്തികളാണ് നടന്നുകൊണ്ടിരുന്നത്. കോൺക്രീറ്റ് പണിയുടെ ആവശ്യങ്ങൾക്കായി കൊണ്ടുവെച്ചിരുന്ന ഇരുമ്പുപാളികൾ വയ്ക്കാൻ ശ്രമിക്കുന്നതിനിടെ, മണ്ണിടിഞ്ഞ് ബിയാസ് താഴെ കോൺക്രീറ്റ് പാളികളിലേക്ക് വീഴുകയായിരുന്നു.


കോൺക്രീറ്റ് പാളികളിൽനിന്ന് പുറത്തേക്ക് ഉന്തിനിന്ന കമ്പികൾക്ക് മുകളിലേക്കാണ് ബിയാസ് വീണത്. ഇയാളുടെ തലയിലൂടെ ഇരുമ്പുകമ്പികൾ തുളച്ചുകയറിയാണ് മരണം സംഭവിച്ചത്. ബിയാസ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം. സ്ഥലത്ത് കനത്ത മഴ ഉണ്ടായിരുന്നതായും ഈ മഴയിലാണ് മണ്ണിടിഞ്ഞത് എന്നാണ് വിവരം.

Post a Comment

Previous Post Next Post