കോഴിക്കോട് ദേശീയപാതയില്‍ സ്വകാര്യബസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ചു; നിരവധിപേര്‍ക്ക് പരിക്ക്

 


കോഴിക്കോട്: ദേശീയപാതയിൽ കൊയിലാണ്ടി തിക്കോടി പാലൂരിൽ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം.

പാലൂർ ജൂമാ മസ്ജിദിന് സമീപം ശനിയാഴ്ച വൈകുന്നേം നാലുമണിയോടെയാണ് അപകടം നടന്നത്. കോഴിക്കോട്-കണ്ണൂർ റൂട്ടില്‍ സർവ്വീസ് നടത്തുന്ന കിംഗ് ലെയർ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

കണ്ണൂർ ഭാഗത്തേക്കുള്ള യാത്രയിലാണ് അപകടമുണ്ടായത്. ബസ് നിയന്ത്രണം വിട്ട് സർവീസ് റോഡില്‍ ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി താല്‍ക്കാലിമായി നിർമ്മിച്ച കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.

യാത്രക്കാരായ ഏഴുപേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ നന്തിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

Post a Comment

Previous Post Next Post