നിര്‍ത്തിയിട്ട ബൈക്കിലേക്ക് ടോറസ് ലോറി പാഞ്ഞുകയറി; യുവാവിന് ദാരുണാന്ത്യം



തിരുവനന്തപുരം: നിർത്തിയിരുന്ന ബൈക്കിൽ ഇരിക്കുകയായിരുന്ന യുവാവിനു നിയന്ത്രണംതെറ്റിവന്ന ടോറസ്ലോറി പാഞ്ഞുകയറി ദാരുണാന്ത്യം. വേളി മാധവപുരം ടിസി 90/88ൽ കെ.എം. കിരൺകുമാറാണ് എറണാകുളം അങ്കമാലിയിൽവെച്ചുണ്ടായ അപകടത്തിൽ മരിച്ചത്. ഇക്കഴിഞ്ഞ ഏഴിന് രാത്രിയായിരുന്നു അപകടം.

ബന്ധുവിനൊപ്പം തൃശ്ശൂർപ്പൂരം കണ്ടശേഷം ബൈക്കിൽ ജോലിസ്ഥലമായ കൊച്ചിയിലേക്കു മടങ്ങുന്നവഴിക്കായിരുന്നു അപകടമുണ്ടായത്.


അങ്കമാലി കോതകുളങ്ങരയിലെ പെട്രോൾപമ്പിനു സമീപമെത്തിയപ്പോൾ ബൈക്ക് നിർത്തി ഇവർ വിശ്രമിക്കുകയായിരുന്നു. നിയന്ത്രണംതെറ്റിവന്ന ലോറി ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. ഒപ്പമുണ്ടായിരുന്നയാൾ മാറിനിൽക്കുമ്പോഴായിരുന്നു അപകടം. ചക്രങ്ങളിൽ കുടുങ്ങിയ കിരണിനെയുംകൊണ്ട് ലോറി ആറ്് മീറ്റർ മുന്നോട്ടുപോയി.

ലോറിയിടിച്ച് ശരീരം ചതഞ്ഞരഞ്ഞ കിരണിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച മരിച്ചു. അമ്മ: വി. മഞ്ജു. അച്ഛൻ: പി. കുമാർ. സഹോദരൻ: നന്ദകുമാർ. സംസ്കാരം ഞായറാഴ്ച 10.30-ന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം 22-ന് വ്യാഴാഴ്ച രാവിലെ ഒൻപതിന്.

Post a Comment

Previous Post Next Post