ദേശീയപാതയിൽ മണ്ണിടിച്ചിൽ : ഓടിക്കൊണ്ടിരുന്ന വാഹനം തോട്ടിലേക്ക് മറിഞ്ഞു

 


കൊച്ചി:  കളമശേരി: പത്തടിപ്പാലം ദേശീയ പാതയിൽ കലുങ്കിനോട് ചേർന്ന് മണ്ണ് ഇടിഞ്ഞുതാഴ്ന്നതിനെ തുടർന്ന് വാഹനം അപകടത്തിൽ പെട്ടു

പത്തടിപ്പാലത്ത് കലുങ്കിനോട് ചേർന്ന ഭാഗത്താണ് വാഹനം തോട്ടിലേക്ക് മറിഞ്ഞത്.


ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് അപകടമുണ്ടായത്. കളമശേരി ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോയ മിനിലോറിയാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ കുടിവെള്ളമായിരുന്നു.


വെള്ളം മാറ്റിയ ശേഷം ഏറെ കഷ്ടപ്പെട്ട് കയറ്റിറക്ക് തൊഴിലാളികളും നാട്ടുകാരും ചേർന്ന് മിനിലോറി കരയ്ക്കു കയറ്റുകയായിരുന്നു. ഇതേത്തുടർന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി. വാർഡ് മെമ്ബർ വാണി ദേവിയും സ്ഥലത്തെത്തി.


കമ്ബുകള്‍ കൊണ്ട് വേലിയുണ്ടാക്കി സ്ഥലം അടച്ചിരിക്കുകയാണ്. രാത്രിയില്‍ വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇവിടെ ട്രാഫിക് ബോർഡുകളൊന്നും പോലീസ് നിലവില്‍ സ്ഥാപിച്ചിട്ടുമില്ല.

Post a Comment

Previous Post Next Post