മത്സ്യബന്ധനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ അതിശക്തമായ കാറ്റിൽ ദേഹത്തേക്ക് തെങ്ങ് കടപ്പുഴകി വീണു; യുവാവിന് ദാരുണാന്ത്യം

 


തിരുവനന്തപുരം: അതിശക്തമായ കാറ്റിൽ ദേഹത്തേക്ക് തെങ്ങ് വീണ് യുവാവിന് ദാരുണാന്ത്യം.

മത്സ്യബന്ധനം കഴിഞ്ഞ് വീട്ടിലേക്ക് പോയ വഴിയായിരുന്നു അപകടം.

വിഴിഞ്ഞം പള്ളിത്തുറ പുരയിടത്തില്‍ ബിബിനാണു (28) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടിലേക്ക് പോകവെ വലിയ കടപ്പുറത്തിന് സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്. അതിക്തമായ കാറ്റും മഴയും ആ സമയം ഉണ്ടായിരുന്നു. അതിശക്തമായ കാറ്റിലാണ് തെങ്ങ് കടപ്പുഴകി വീണത്. അപകടത്തെ തുടർന്ന് ബിബിന്റെ ബോധം നഷ്ടപ്പെട്ടിരുന്നു.


ബിബിനെ ഉടൻ തന്നെ വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും അബോധാവസ്ഥയില്‍ നില ഗുരുതരമായതിനാല്‍ നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുർന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇവിടെ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച്‌ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. തെങ്ങിന്റെ വീഴ്ചയില്‍ ആന്തരികമായി യുവാവിന് ഗുരുതര പരിക്കേറ്റു. വാരിയെല്ലുകള്‍ക്കും നട്ടെല്ലിനുമാണ് ക്ഷതമേറ്റത്. ബിബിൻ വെന്‍റിലേറ്ററിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്.

Post a Comment

Previous Post Next Post