ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കെട്ടിടത്തിൻ്റെ മുകളിൽ നിന്നും കോൺക്രീറ്റ് കട്ട വീണ് യുവതിയ്ക്ക് ദാരുണാന്ത്യം




എറണാകുളം:  ശക്തമായ മഴയിലും കാറ്റിലും നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും കോൺക്രീറ്റ് കട്ട വീണ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതി മരിച്ചു

വടക്കേക്കര സത്താർ ഐലൻ്റ് സ്വദേശിനി ആര്യ ശ്യാംമോനാണ് മരിച്ചത്. 34 വയസായിരുന്നു. ബുധനാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് ബസ് കയറാൻ എത്തിയ യുവതിയുടെ തലയിലേക്ക് മൂന്നാം നിലയിലെ കോണ്‍ക്രിറ്റ് കട്ട പതിക്കുകയായിരുന്നു.

തുടർന്ന് നാട്ടുകാർ അങ്കമാലിയിലെ ആശുപത്രിയില്‍ ആര്യയെ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ്‌ മരണം സ്ഥിരീകരിച്ചത്. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പിലേക്ക് പോയിരുന്നത് എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. ഇന്ന് മാത്രം സംസ്ഥാനത്തെ മഴക്കെടുതിയില്‍ മൂന്ന് പേരാണ് മരണപ്പെട്ടത്.

Post a Comment

Previous Post Next Post