കാസർകോട് ഉപ്പള ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി ദാരുണമായി മരണപ്പെട്ടു. വെള്ളിയാഴ്‌ച വൈകുന്നേരം മൂന്ന് മണിയോടെ ഉപ്പള ഗേറ്റിന് സമീപമാണ് അപകടം സംഭവിച്ചത്
മംഗളൂരു സ്വദേശിയായ പത്മനാഭന്റെ ഭാര്യ നവ്യ (30) ആണ് മരിച്ചത്. ദമ്ബതികളെ കൂടാതെ ഇവരുടെ മകനും കാറില്‍ ഉണ്ടായിരുന്നു. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെയും മംഗളുരു ഏനപ്പോയ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും നവ്യ മരണത്തിന് കീഴടങ്ങിയിരുന്നു.
ഉപ്പളയില്‍ നിന്ന് മംഗളൂരിലേക്ക് പോകുകയായിരുന്ന കാറും എതിർദിശയില്‍ നിന്ന് വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറി റോഡിലേക്ക് മറിഞ്ഞു. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു.
ഈ ദാരുണ വാർത്ത ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങളും പങ്കുവെക്കുക