ആലപ്പുഴ അമ്പലപ്പുഴ:മീൻ വല ഇടുന്നതിനിടെ കാണാതായ മത്സ്യതൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി.പുന്നപ്ര വടക്കു പഞ്ചായത്ത് എട്ടാം വാർഡ് കുളത്തൂർ ജെയിംസ് (60) ആണ് മരിച്ചത്. പറവൂർ കിഴക്ക് പൂന്തിരംചിറ പാടത്ത് വൈകിട്ട് മീൻ വല നീട്ടുന്നതിനിടയിൽ ആണ് ജെയിംസിനെ കാണാതായത്. തുടർന്ന് നാട്ടുകാരും ആലപ്പുഴ സ്കൂബാ ടീമും ചേർന്നു നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.ഭാര്യ.. ആൻസമ്മ.മക്കൾ.. നീതു, നീന്നു.ആലപ്പുഴ അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ഏംഗൽസിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കൃഷ്ണദാസ്.ആർ.ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ലോറൻസ് പി എഫ്, ഡി.മനു , കണ്ണൻ റ്റി.കെ.ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവറായ ടി. ഉദയകുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.