ശക്തമായ മഴ.. കൊല്ലത്ത് ഇരുനില കെട്ടിടം ഭൂമിക്കടിയിലേക്ക് ഇടിഞ്ഞു താഴ്ന്നു

 


കൊല്ലം മൈനാഗപ്പള്ളിയിൽ ശക്തമായ മഴയിൽ ഇരുനില കടമുറികെട്ടിടം ഭൂമിക്കടിയിലേക്ക് ഇടിഞ്ഞു താഴ്ന്നു. മാരാരിതോട്ടം സ്വദേശി മുരളീധരൻ പിള്ളയുടെ ഉടമസ്ഥതയിലുള്ളകെട്ടിടമാണ് തകർന്നത്.മൈനാഗപ്പള്ളി സ്വദേശി സിയാദ് കടമുറികൾ വാടകയ്ക്ക് എടുത്ത് പന്തൽ ഡെക്കറേഷൻ സ്ഥാപനം നടത്തുകയായിരുന്നു.

25 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി സിയാദ് പറഞ്ഞു. റവന്യു, പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. മുകൾനിലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന അതിഥിതൊഴിലാളികൾ നേരത്തെ ഒഴിഞ്ഞുപോയതിനാൽ ദുരന്തം ഒഴിവായി.

Post a Comment

Previous Post Next Post