പാലക്കാട് മണ്ണാർക്കാട് അരിയൂർ പാലത്തിന് സമീപം സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം
അപകടത്തില്‍ നിരവധി യാത്രക്കാ൪ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പാലക്കാട് ഭാഗത്തേക്കു വരുന്ന സന ബസ്സും മണ്ണാർക്കാട് ഭാഗത്തുനിന്നും കരിങ്കല്ലത്താണി ഭാഗത്തേക്ക് പോകുന്ന ബ്രൈറ്റ് ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്ഥലത്ത് പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു