കനത്ത മഴയിൽ കണ്ണൂർ ശ്രീകണ്ഠാപുരത്ത് രണ്ട് റോഡുകൾ ഒലിച്ചു പോയി



കണ്ണൂർ : ജില്ലയിലെമലയോര പ്രദേശമായ ശ്രീകണ്ഠപുരത്ത് കനത്ത മഴയെ തുടർന്ന് രണ്ട് താൽക്കാലിക റോഡുകൾ ഒലിച്ചുപോയി.

 പാലം പണി നടക്കുന്ന ചെമ്ബൻതൊട്ടിയിലും കൊക്കായിലുമാണ് റോഡ് തകർന്നത്.ശ്രീകണ്ഠാപുരം - നടുവില്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു പുതുക്കി പണിയാനായി മുറിച്ചിട്ട കൊക്കായി തോടിലെ താല്‍ക്കാലിക ബൈപാസ് റോഡാണ് തിങ്കളാഴ്ച്ച രാവിലെ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയത്.

ശ്രീകണ്ഠപുരം നടുവില്‍ റോഡില്‍ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം മണിക്കൂറുകള്‍ വാഹന ഗതാഗതം നിർത്തി വെച്ചു.

Post a Comment

Previous Post Next Post