കാസർകോട് നിർത്തിയിട്ട ബസ് കടയിലേക്ക് ഉരുണ്ടു കയറി



കാഞ്ഞങ്ങാട്: കാസർകോട് കാ നിർത്തിയിട്ട ബസ് ഉരുണ്ട് നീങ്ങി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി കാസർഗോഡ് നിർത്തിയിട്ട ബസ് ഉരുണ്ട് നീങ്ങി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി.പുക ഉയർന്നതിനെ തുടർന്ന് ബസ് നിർത്തി ഡ്രൈവർ പരിശോധിക്കുന്നതിനിടെയാണ് ബസ് ഉരുണ്ടു നീങ്ങിയത്.

 ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. അടൂർ - കാഞ്ഞങ്ങാട് റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരു ബസിന് ഇടിച്ച ശേഷം താഴേക്ക് ഉരുണ്ടു വീണ് കെട്ടിടത്തിലിടിക്കുകയായിരുന്നു.


അപകടത്തിന് തൊട്ടുമുൻപ് ബസിൻ്റെ എഞ്ചിനില്‍ നിന്ന് പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാരെ ഇറക്കി വിട്ടിരുന്നു. അതിനാല്‍ അപകടസമയം ബസില്‍ യാത്രക്കാരാരും ഉണ്ടായിരുന്നില്ല. ഇതോടെ വലിയ അപകടമാണ് ഒ‍ഴിവായത്. കെട്ടിടത്തില്‍ പ്രവർത്തിച്ചിരുന്ന മെഡിക്കല്‍ സ്റ്റോറിലേക്കാണ് ബസ് ഇടിച്ചു കയറിയത്.അപകട സമയത്ത് മെഡിക്കല്‍ സ്റ്റോർ തുറക്കാത്തത് ആളപായ ഭീഷണി ഒഴിവാക്കി

Post a Comment

Previous Post Next Post