കോന്നി: മാമ്മൂട്ടിൽ ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ച് തമിഴ്നാട് നിവാസിയായ ബാലിക മരിച്ചു. തെങ്കാശി കടയനല്ലൂർ കാമരാജ് നഗർ വിസ്നേശ സന്ധ്യ(12) ആണ് മരിച്ചത്.
രാത്രി പതിനൊന്നരയ്ക്ക് ശേഷമാണ് സംഭവം. തമിഴ്നാട് നിവാസികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റ ആദികേശവന്‍ (23), മാരി സെല്‍വന്‍ (39), അന്നലക്ഷ്മി(35),കാര്‍ത്തിക (33), ആദവന്‍ (13), അരീഷ് (ആറ്), മഗീഷ് (എട്ട്), ആരുണ്യ (അഞ്ച്), പെരിയസാമി (46) എന്നിവരെ പരുക്കുകളോടെ എലിയറയ്ക്കല്‍ ബിലീവേഴ്സ് മെഡിക്കല്‍ സെന്ററിലും പിന്നീട് അവിടെ നിന്ന് തിരുവല്ല മെഡിക്കല്‍ കോളജിലേക്കും മാറ്റി.
ആദികേശവനാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ ലോറിയില്‍ ഇടിച്ചായിരുന്നു അപകടം. ഡ്രൈവിങ് സീറ്റില്‍ കുടുങ്ങിപ്പോയ ആദികേശവനെ ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. വിഘ്നേശ സംഭവസ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം കോന്നി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.