ബംഗളൂരു: ബെളഗാവിയിലെ ഗോഖകിൽ കനത്ത മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണ് മൂന്നു വയസ്സുകാരി മരിച്ചു. തിങ്കളാഴ്ച രാവിലെ 7.30ഓടെയാണ് അപകടം. മഹാലിംഗേശ്വർ നഗറിലെ കീർത്തി എന്ന പെൺകുട്ടിയാണ് മരിച്ചത്. മാതാവ് രേഷ്മക്കും സഹോദരി ഖുഷിക്കും പരിക്കേറ്റു. കീർത്തിയും ഖുഷിയും കിടന്നുറങ്ങവെ വീടിന്റെ ചുമരിടിഞ്ഞ് ഇരുവർക്കും മുകളിലേക്. വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ കീർത്തി സംഭവസ്ഥലത്തുതന്നെ മരിച്ചു. മാതാവ് രേഷ്മയെയും സഹോദരി ഖുഷിയെയും പരിക്കുകളോടെ ഗോഖകിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു