ഹൈവേയില്‍ അപകടത്തില്‍പ്പെട്ട കാര്‍ നീക്കം ചെയ്യാന്‍ ശ്രമിച്ച ആളുകളുടെ ഇടയിലേക്ക് അമിതവേഗതയില്‍ വന്ന ട്രക്ക് ഇടിച്ചുകയറി. ആറ് പേര്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതര പരിക്ക്‌

 


ഡല്‍ഹി: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ വാഹനാപകടത്തില്‍ ആറ് മരണം. അപകടത്തില്‍പ്പെട്ട വാഹനം റോഡില്‍ നിന്ന് മാറ്റുന്നതിനിടെ വാഹനം നീക്കം ചെയ്തുകൊണ്ടിരുന്നവരുടെ ഇടയിലേക്ക് ഒരു ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.

രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്.അപകടത്തില്‍പ്പെട്ട വാഹനം നീക്കം ചെയ്യുന്നതിനിടെ അമിതവേഗതയിലെത്തിയ ഒരു ട്രക്ക് അവരെ ഇടിച്ചുതെറിപ്പിച്ചു. ആറ് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.


ബാലു അറ്റ്കരെ, ഭഗവത് പരാല്‍ക്കര്‍, സച്ചിന്‍ നന്നവരെ, മനോജ് കരന്ദേ, കൃഷ്ണ ജാദവ്, ദീപക് സുരയ്യ എന്നിവരാണ് മരിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരെല്ലാം ബീഡിലെ ഗെവ്റായ് നിവാസികളായിരുന്നു. ട്രക്ക് ഡ്രൈവറെ അന്വേഷിച്ചുവരികയാണ്

Post a Comment

Previous Post Next Post