കോട്ടയം പനച്ചിക്കാട് കൊല്ലാട് പാറയ്ക്കൽക്കടവിൽ വള്ളംമുങ്ങി രണ്ടു പേർക്ക് ദാരുണാന്ത്യം

 


കോട്ടയം പനച്ചിക്കാട് കൊല്ലാട് പാറയ്ക്കൽക്കടവിൽ വള്ളംമുങ്ങി രണ്ടു പേർക്ക് ദാരുണാന്ത്യം.  കൊല്ലാട് പാറയ്ക്കൽക്കടവ് പാറത്താഴെ ജോബി വി.ജെ (36), പോളച്ചിറയിൽ അരുൺ സാം (37) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജോഷി രക്ഷപ്പെട്ടു. മരിച്ച ജോബിയുടെ സഹോദരനാണ് ജോഷി.മീൻപിടിയ്ക്കാൻ പോയ മൂന്നംഗ സംഘത്തിലെ രണ്ടു പേരാണ് അപകടത്തിൽ പെട്ടത്.ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. 


വള്ളത്തിൽ ചൂണ്ടയിട്ട് പാടശേഖരത്തിൽ നടക്കുന്നതിനിടെ അപ്രതീക്ഷിതമായി മുങ്ങുകയായിരുന്നു. നീന്തൽ അറിയാവുന്ന ജോഷി നീന്തൽ അറിയാത്ത ജോബിയെയും അരുണിനെയും രക്ഷിക്കാൻ ശ്രമിച്ചു. രണ്ടു പേരും ഏറെ നേരം വള്ളത്തിൽ പിടിച്ചു കിടന്നതായി ജോഷി പറയുന്നു. എന്നാൽ, വള്ളം മുങ്ങിയതോടെ രണ്ടു പേരുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.


നാട്ടുകാരും അഗ്നിരക്ഷാ സേനാ സംഘവും നടത്തിയ തിരച്ചിലിന് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Post a Comment

Previous Post Next Post