വടക്കാഞ്ചേരി: ടെന്പോ ട്രാവലറിടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരി മരിച്ചു. കോണിപ്പറമ്ബിൽ സുബ്രഹ്മണ്യന്റെ ഭാര്യ ധന്യ(43)യാണ് മരിച്ചത്.
കഴിഞ്ഞദിവസം രാത്രി 7.30 നു മുണ്ടത്തിക്കോട് സ്റ്റാര്‍ പൈപ്പ്സിനു സമീപമായിരുന്നു അപകടം. പരിക്കേറ്റ യുവതിയെ തൃശൂർ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. മക്കള്‍: ദീപക്, ധീരജ്.