കോഴിക്കോട്: വടകരയില്‍ ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം. ചോറോട് ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്.
ഇന്നലെ.വൈകിട്ട് 3.45ന് ഇൻ്റർ സിറ്റി ട്രെയിന്‍ കടന്ന് പോയ ഉടനെയാണ് മൃതദേഹം ട്രാക്കില്‍ കണ്ടെത്തിയത്.ആര്‍പിഎഫും വടകര പൊലീസും സ്ഥലത്ത് എത്തി പരിശോധന നടത്തി. എന്നാല്‍ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.