തൃശ്ശൂർ പട്ടിക്കാട്. ദേശീയപാതയിൽ പത്താംകല്ല് ബിവറേജസ് കോർപ്പറേഷന് എതിർവശത്തായി പിക്കപ്പ് വാൻ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു. തെക്കുംപാടം വന്നേരി വീട്ടിൽ സുഭാഷ് (65) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് 7:30 യോടെയാണ് തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിൽ അപകടമുണ്ടായത്. ദേശീയപാത മുറിച്ച് കടക്കുന്നതിനിടെയാണ് സുഭാഷിനെ പിക്കപ്പ് വാൻ ഇടിച്ചത്.