കാസർകോട് കാഞ്ഞങ്ങാട് : പള്ളി കുളത്തിൽ മുങ്ങി രണ്ട് കുട്ടികൾ മരിച്ചു മാണിക്കോത്ത് സ്വദേശി അസീസിൻ്റെ മകൻ അഫാസ് (ഒമ്ബത് വയസ്സ്), കൊത്തിക്കാനം മൂസഹാജി ക്വാർട്ടേഴ്സിലെ ഹൈദർ ആബിദ ദമ്ബതികളുടെ മകൻ ആസിം (ഒമ്ബത് വയസ്സ്) എന്നിവരാണ് മരിച്ച കുട്ടികള്‍. ഹൈദർ ആബിദ ദമ്ബതികളുടെ മറ്റൊരു മകനായ അൻവർ (11 വയസ്സ്) അതീവ ഗുരുതരാവസ്ഥയില്‍ മംഗലാപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം 4.30-ഓടെയാണ് ഈ ദാരുണ അപകടം സംഭവിച്ചത്