കണ്ണൂരിൽ വാഹനാപകടത്തിൽ മകൾ മരിച്ച ദുഃഖത്തിൽ പിതാവ് ജീവനൊടുക്കി



പരിയാരം :മകളുടെ അപകടമരണത്തിലും അമ്മയുടെ അസുഖത്തിലും മനംനൊന്ത് യുവാവ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചു.മൊറാഴ മുതുവാനിയിലെ എ.ജെ.ഭവൻ ഹൗസിൽ ആൻസൺ ജോസാ (32)ണ് മരിച്ചത്. ജോസ്-ലക്ഷ്മി ദമ്ബതികളുടെ മകനാണ്. ഭാര്യ: സൂര്യ.

 ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ യാണ് ബെഡ്‌റൂമിലെ ഫാനില്‍ ബെഡ്ഷീറ്റ് ഉപയോഗിച്ച്‌ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.2024 ഒക്ടോബര്‍ 12 ന് ആന്‍സണിന്റെ മകള്‍ നാലുവയസുകാരി ആന്‍ഡ്രിയ മുത്തച്ഛനോടൊപ്പം സ്‌ക്കൂട്ടറില്‍ സഞ്ചരിക്കവെ തളിപ്പറമ്ബ് ഏഴാംമൈലില്‍ വെച്ച്‌ നിയന്ത്രണം വിട്ട് മറിഞ്ഞ് മരണപ്പെട്ടിരുന്നു.അന്നുമുതല്‍ ആന്‍സണ്‍ കടുത്ത മനോവിഷമത്തിലായിരുന്നു.ഒരു വയസായ മറ്റൊരു പെണ്‍കുട്ടിയുണ്ട്.ആല്‍ബിന്‍ ജോസ് സഹോദരനാണ്.ശവസംസ്‌ക്കാരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് നടക്കും

Post a Comment

Previous Post Next Post