തമിഴ്നാട് തിരുപ്പൂരിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു

 


തിരുപ്പൂർ: തമിഴ്‌നാട് തിരുപ്പൂരിലെ കങ്കയത്തുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മൂന്നാർ സ്വദേശികളായ രാജ(46), ജാനകി(42), ഹെമി മിത്ര(15) എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ പരുക്കേറ്റ ഇളയ മകൾ മൗനശ്രീ ഗുരുതരാവസ്ഥയിലാണ് ഉള്ളത്. മൗനശ്രീ തിരുപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.


ചൊവ്വാഴ്ച‌ പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം നടന്നത്. ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ടുകൊണ്ട് മരത്തിൽ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു.


കേരളത്തിൽ നിന്നും ഈ റോഡിലേക്ക് പോവുമ്പോഴായിരുന്നു അപകടം നടന്നത്.

Post a Comment

Previous Post Next Post