വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റു; 10-ാംക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.. മറ്റൊരു കുട്ടിയുടെ നില അതീവ ഗുരുതരം



 മലപ്പുറം: വഴിക്കടവ് വെള്ളക്കട്ടയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു.നാല് പേർക്ക് പരുക്കേറ്റു.  പത്താംക്ലാസ് വിദ്യാർത്ഥി  (അനന്തു) ജിത്തുവാണ് മരിച്ചത്. പന്നിശല്യം തടയാൻ വെച്ച വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റായിരുന്നു മരണം. ഒരുകുട്ടിയുടെ നില അതീവ ഗുരുതരമാണ്.

മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ഒരു കുട്ടിയും നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. മറ്റൊരാളെ പാലാട് സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post