തൃശ്ശൂർ എരുമപ്പെട്ടി മങ്ങാട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 9വയസ്സുകാരി മരണപ്പെട്ടു കുട്ടികൾ ഉൾപ്പടെ 6 പേർക്ക് പരിക്ക് പറ്റി.ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി പുത്തൻപീടികയിൽ സുനൈനയാണ് മരിച്ചത്. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശികളായ പുത്തൻപീടികയിൽ ഹക്കീം, സമദ്, ഷൗജത, ,ഹിസാന, ഷാഹിദ്, മുഹമ്മദ് സാദിഖ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ഒരു കാറിൽ സഞ്ചരിച്ചിരുന്നവരാണ്. ഇതിൽ ഒമ്പത് വയസുകാരി സുനൈനയാണ് മരണപ്പെട്ടത് . ഇന്ന് വൈകീട്ട് 4.30 ഓടെ മങ്ങാട് സെന്റ് ജോർജ് പള്ളി ഗ്രോട്ടോയുടെ മുന്നിലാണ് അപകടമുണ്ടായത്. ഒറ്റപ്പാലത്ത് നിന്ന് ചാവക്കാട്ടേയ്ക്ക് പോകുകയായിരുന്ന ആൾട്ടോ കാർ നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന ടാറ്റാ കാറിൽ ഇടിക്കുകയായിരുന്നു. ആറ്റൂർ സ്വദേശി ഷാഫിയും കുടുംബവുമാണ് ടാറ്റാ കാറിലുണ്ടായിരുന്നത്. ഇവർക്ക് കാര്യമായ പരുക്കുകളില്ല. ഒറ്റപ്പാലം സ്വദേശികൾ സഞ്ചരിച്ചിരുന്ന
ആൾട്ടോ കാർ അമിത
വേഗതയിലായിരുന്നുവെന്ന്
ദൃക്സാക്ഷികൾ പറയുന്നു. ഈ കാർ
തെറ്റായ ദിശയിലേക്ക് കയറിയാണ്
എതിരെ വന്നിരുന്ന കാറിലിടിച്ചത്.
അപകടത്തിൽ ഒറ്റപ്പാലം
സ്വദേശികൾ സഞ്ചരിച്ചിരുന്ന
ആൾട്ടോ കാർ പൂർണ്ണമായും
തകർന്നു. അപകടം കണ്ട മറ്റു
യാത്രക്കാരും നാട്ടുകാരും ചേർന്നാണ്
കാറിലുണ്ടായിരുന്നവരെ
പുറത്തെടുത്തത്. ഷാഫിയുടെ
കാറിന്റെ മുൻവശവും തകർന്നിട്ടുണ്ട്.
പരുക്കേറ്റവരെ എരുമപ്പെട്ടി ആക്ട്സ്
ആംബുലൻസ് പ്രവർത്തകരും 108
ആംബുലൻസ് പ്രവർത്തകരും
ചേർന്ന് കുന്നംകുളം മലങ്കര
ആശുപത്രിയിൽ പ്രവേശിപ്പിച്ചു.