താമരശ്ശേരി ചുരത്തിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും,ആളുകൾ കൂട്ടം കൂടുന്നതിനും നാളെയും നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ്. നാളെ രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ നിയന്ത്രണം തുടരും.
പെരുന്നാൾ ആഘോഷവും, അവധിയും പ്രമാണിച്ച് ചുരത്തിൽ ഉണ്ടാവുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്
ചുരത്തിലെ തട്ടുകടകൾ വൈകിട്ട് 7 മണിക്ക് അടക്കണം,വ്യൂ പോയിൻ്റുകളിൽ പാർക്കിംഗ് പാടില്ല, ചുരത്തിലെ മറ്റു ഭാഗങ്ങളിലും പാർക്കിംങ്ങ് അനുവധിക്കില്ല, ചുരത്തിൽ ആളുകൾ കൂട്ടം കൂടാനും പാടില്ലെന്ന് പോലിസ് അറിയിച്ചു.
ഞായറാഴ്ച രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ നിയന്ത്രണം തുടരും.