മലപ്പുറം വേങ്ങര: മരത്തടികയറ്റി വന്ന ലോറി . പതിനഞ്ച് അടി താഴ്ച്ചയിൽ വീണു, കുടുങ്ങി കിടന്ന ആളെ മലപ്പുറം .ഫയർഫോഴ്സ് രക്ഷപെടുത്തി. വൈകിട്ട് 6.30 ഓടുകൂടിയാണ് സംഭവം മിനി ഊട്ടിയിൽ നിന്നും തടി കയറ്റി കൊളപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി പൂളാപ്പീസിൽ എത്തുബോൾ മുഹമ്മദ്, കണ്ണംതൊടി ( വീട് ), മേൽമുറി,പൂളാപ്പീസ് എന്നയാളുടെ റോഡിൽ നിന്നും 15 അടി താഴ്ച്ചയുള്ള വീട്ടുമുറ്റത്തേക്ക് നിയന്ത്രണംവിട്ട് രണ്ട് ഇലട്രിക്ക് പോസ്റ്റും മതിലും ഇടിച്ച് തകർത്ത് കീഴ്മേൽപതിക്കുകയായിരുന്നു. ഡ്രൈവറടക്കം നാല് പേർ ലോറിയിൽ ഉണ്ടായിരുന്നെങ്കിലും ഒറീസ സ്വദേശിയായ തൊഴിലാളി ഗിരിധർ(25 ) വാഹനത്തിന്റെ ക്യാബിനടിയിൽ കുടുങ്ങുകയായിരുന്നു. മലപ്പുറത്ത് നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റ് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനത്തിന്റെ ക്യാബിൻ പൊളിച്ചാണ് നിസാര പരിക്കുകളോടെ ആളെ രക്ഷപെടുത്തിയത്.
അസ്സിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ . ഡി ബി സഞ്ജയന്റ നേതൃത്വത്തിൽ സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ എം. പ്രദീപ് കുമാർ, കെ മുഹമ്മദ് കുട്ടി
ഫയർ ആന്റ് റസ്ക്യൂ ഓഫീസർ വി പി നിഷാദ്, കെ. അഭിലാഷ്, കെ.പി അരുൺ ലാൽ, കെ പി ജിഷ്ണു,എ വിപിൻ, ഹോംഗാർഡ് മാരായ പി. രാജേഷ്, വി ബൈജു, ടി കൃഷ്ണകുമാർ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി