കല്ലമ്പലം വെയിലൂരില്‍ കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പരവൂര്‍ സ്വദേശിയായ ശ്യാം ശശിധരന്‍ (60) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ഷീന അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
തിങ്കളാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു അപകടം നടന്നത്. കൊല്ലം ഭാഗത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസും ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോയ സ്‌കൂട്ടിയുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശ്യാമിന്റെ ജീവന്‍ രക്ഷിക്കാനായില്ല.