പാലക്കാട്‌ തോട്ടിൽ വീണ് മരിച്ച നിലയിൽ 60കാരന്റെ മൃതദേഹം കണ്ടെത്തി

  


പാലക്കാട്‌ പട്ടാമ്പി:   തിരുമിറ്റക്കോട് പഞ്ചായത്തിലെ കോഴിക്കാട്ടിരി പാലത്തിന് താഴെ തോട്ടിൽ ആണ് മൃതദേഹം കണ്ടെത്തിയത്.  ഞാങ്ങാട്ടിരി മാട്ടായ മൂത്തേടത്ത് പാറുക്കുട്ടി അമ്മയുടെ മകൻ കൃഷ്ണദാസ് (60) ആണ് മരിച്ചത്. ലോട്ടറി ടിക്കറ്റ് വില്പന തൊഴിലാളിയാണ്. ചാലിശ്ശേരി പോലീസ് എത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി, പോസ്റ്റ്മോർട്ടത്തിന് വിട്ടു.

ഭാര്യ: സരസ്വതി.  മക്കൾ: മഞ്ജു കൃഷ്ണ, അഞ്ജു കൃഷ്ണ

Post a Comment

Previous Post Next Post