കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി.
സമീപത്തെ തേയില തോട്ടത്തിൽ നിന്നുമാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് . നാനൂറു മീറ്റർ ദൂരത്താണ് മൃതദേഹം കണ്ടെത്തിയത് . വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നാലുവയസുകാരിക്കുനേരെ പുലിയുടെ ആക്രമണം ഉണ്ടായത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് കുഞ്ഞിനെ പുലി കഴുത്തിനു പിടിച്ചു വലിച്ചു കൊണ്ട് പോയത് . ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത - മോനിക്ക ദേവി ദമ്പതികളുടെ മകൾ രജനിയെയാണ് പുലി പിടിച്ചത്. ഇന്നലെ രാത്രി ഏറിയും പരിശോധന നടത്തിയിരുന്നു . ഡ്രോൺ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചുള്ള പരിശോധന നടത്തിയിരുന്നു .കഴിഞ്ഞ ഒക്ടോബർ പത്തിനാണ് ആറര വയസ്സുകാരിയെ പുലി പിടിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത് കഴിഞ്ഞ ആറുമാസത്തിനിടയിൽ രണ്ടാമത്തെ കുഞ്ഞിനെയാണ് പുലി പിടിച്ചു കൊണ്ട് പോയിട്ടുള്ളത് . നാട്ടിൽ വ്യാപകമായ പ്രതിക്ഷേധം തുടരുകയാണ് . . കുഞ്ഞിനെ ജീവനോടെ ലഭിക്കും എന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും . എന്നാൽ ശരീരം കടിച്ചു കീറിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത് . ഇന്ന് രാവിലെ ഒൻപതു മാണിയോട് കൂടി കുഞ്ഞിന്റെ വസ്ത്രം കണ്ടെത്തിയിരുന്നു . തുടർന്ന് നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് . കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി സംഭവ സ്ഥലത്തു നിന്നും നീക്കിയിട്ടുണ്ട്
==============
നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ് വോട്ടെണ്ണൽ 23 ന്
നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിന്റെ ഓരോ സ്പന്ദനവും ഇനി E4 ന്യൂസിലൂടെ
=================
ബിസ്സിനെസ്സ് ഓൺ ആക്കണ്ടേ. ബിസിനെസ്സ് നാട്ടിൽ എല്ലാവരും അറിയട്ടെ E4 ന്യൂസിലൂടെ
ഇപ്പോൾ E4 മീഡിയയിലൂടെ കുറഞ്ഞ നിരക്കിൽ കൂടുതൽ ആളുകളിലേയ്ക്ക് നിങ്ങളുടെ പരസ്യം എത്തുന്നു
വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാർത്തകൾ കാണുന്നതിന് ഞങ്ങളുടെ യൂ ടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
👇👇
https://youtube.com/@Efourmedianews
പരസ്യങ്ങൾക്ക്
+91 7510669941
+91 96564 01070