കോഴിക്കോട് ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു. ജിവിഎച് എസ് മീഞ്ചന്തസ്കൂളിന് പടിഞ്ഞാറ് ഭാഗത്ത് വെച്ചാണ് ട്രെയിൻ തട്ടിയത്. ഉള്ളിശ്ശേരി കുന്ന് മേലേത്തറ വീട്ടിൽ പ്രണവ് (21) ആണ് ട്രെയിൻ തട്ടി മരിച്ചത്.ബിരുദ വിദ്യാർഥിയാണ് പ്രണവ്
ഇന്നലെ രാത്രി പ്രണവ് വീട്ടിൽ നിന്നും ഇറങ്ങിയതാണ്. 11:00 മണിയോടെയാണ് ട്രെയിൻ തട്ടിയ വിവരം പോലീസിന് ലഭിക്കുന്നത് . മരണകാരണം വ്യക്തമല്ല.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ലേക്ക് മാറ്റി.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും
<==================>