പാലൂർകോട്ടയിൽ വെള്ളച്ചാട്ടത്തിൽ വീണു മൂന്ന് പേർ അപകടത്തിൽപ്പെട്ടു; ഒരാൾ മരണപ്പെട്ടു



മലപ്പുറം   കടുങ്ങപുരം : പാലൂർകോട്ട വെള്ളച്ചാട്ടത്തിനു മുകളിൽ മൂന്ന് പേർ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

വെങ്ങാട് സ്വദേശി മുത്തേടത് ശിഹാബുദീനാണ് മരണപ്പെട്ടത്.

ഇന്ന് വൈകീട്ട് 3:30ന് ആയിരുന്നു അപകടം.

പെരുന്നാൾ അവധി പ്രമാണിച്ചു സന്ദർശകരുടെ തിരക്ക് കൂടുതലായിരുന്ന ഇവിടെ വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്ത് നിന്നും വഴുക്കലുള്ള പാറക്കെട്ടിലൂടെ ഒഴുകി താഴേക്ക് പതിക്കുകയായിരുന്നു ശിഹാബുദ്ധീൻ സംഭവസ്ഥലത്ത് വച്ച് തന്നെ ഇദ്ദേഹം മരണപ്പെട്ടതായാണ് അറിയുന്നത് അപകടത്തിൽപ്പെട്ട മറ്റ് രണ്ടുപേരെ പെരിന്തൽമണ്ണ അൽഷിഫയിലും ഒരാളെ മാലാപറമ്പ്എം ഇ എസ് ഹോസ്പിറ്റലിലും പ്രവേശിച്ചിട്ടുണ്ട്. സമീപത്തുണ്ടായവരാണ് അപകടത്തിൽ പെട്ടവരെ ആശുപത്രികളിൽ എത്തിച്ചത് സംഭവത്തെ തുടർന്ന് കൊളത്തൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post