ദേശീയപാതയിലെ സൂചനാ ബോ‍ർഡിൽ തട്ടിവീണ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം



പാലക്കാട്‌   ആലത്തൂർ: അ‍ർധരാത്രിയിൽ ദേശീയപാതയിലെ സൂചനാ ബോ‍ർഡിൽ തട്ടിവീണ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. പാലക്കാട് ആലത്തൂരിൽ ദേശീയപാതയിലെ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. വണ്ടാഴി ഒലിക്കടവ് സ്വദേശി പൗലോസ്(60) ആണ് മരിച്ചത്. റോഡ് നിർമ്മാണ പ്രവൃത്തിക്കായി സ്ഥാപിച്ച സൂചന ബോർഡിൽ തട്ടി സ്കൂട്ടർ മറിഞ്ഞാണ് അപകടമുണ്ടായത്. റോഡിൽ വീണ പൗലോസിൻ്റെ ശരീരത്തിലൂടെ പിന്നാലെ വന്ന ടാങ്കർ ലോറി കയറി ഇറങ്ങുകയായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്.

Post a Comment

Previous Post Next Post