കുളിക്കാന്‍ കയറി..ശക്തമായ മഴയിൽ ശുചിമുറിയുടെ ചുമര്‍ ഇടിഞ്ഞുവീണു.. യുവാവിന് ദാരണാന്ത്യം

 


ഇരിങ്ങാലക്കുടയിൽ ശുചിമുറിയുടെ ചുമര്‍ ഇടിഞ്ഞുവീണ് യുവാവ് മരിച്ചു. നെടുമ്പള്ളി വീട്ടില്‍ ബൈജു(49) ആണ് മരിച്ചത്. കാറളം ചെമ്മണ്ട ബാലവാടിയ്ക്ക് സമീപം ഉച്ചയോടെയാണ് സംഭവം. വീടിന്റെ പുറത്തുള്ള ഓടിട്ട ശുചിമുറിയില്‍ കുളിക്കാന്‍ കയറിയാതായിരുന്നു ബൈജു. കനത്ത കാറ്റിലും മഴയിലും ശുചിമുറി തകര്‍ന്ന് ബൈജുവിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി ശുചിമുറിയുടെ ചുമരുകള്‍ നീക്കി ബൈജുവിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

Post a Comment

Previous Post Next Post