കോഴിക്കോട് ∙ പന്തീരാങ്കാവ് സ്വദേശിയായ യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. പന്തീരാങ്കാവ് കൊടൽ നടക്കാവ് നെച്ചിയിൽ 'കരുണ'യിൽ അശ്വിൻദാസ് (27) ആണ് മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. പ്രതിരോധ വകുപ്പിൽ സിവിലിയൻ അപ്പർ ഡിവിഷൻ ക്ലാർക്കായി ബെംഗളൂരുവിൽ ജോലി ചെയ്തു വരികയായിരുന്നു. പരേതനായ കൊടൽ നടക്കാവ് നെച്ചിയിൽ രാമദാസിന്റെയും കിഴക്കുംമുറി ആണിക്കാട്ട് ബിന്ദുവിന്റെയും മകനാണ്. സഹോദരി: അംഗിതദാസ്.