മധ്യവയസ്‌കനെ കടമുറിക്ക് മുന്നിൽ മരിച്ച നിലയില്‍ കണ്ടെത്തി



പാലക്കാട് :മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് റെയില്‍വേ കോളനി അത്താണിപറമ്പിലാണ് മധ്യവയസ്‌കൻ്റെ മൃതദേഹം കണ്ടെത്തിയത്. പാലക്കാട് സ്വദേശി വേണുവിനെയാണ് (55) മരിച്ച നിലയില്‍ കണ്ടെത്തിയത്.

അത്താണിപറമ്പിലെ കടമുറിക്ക് മുന്നിലായിരുന്നു വേണുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം ആണെന്ന് സംശയിക്കുന്നതായി പൊലീസ്. ഹേമാംബിക നഗര്‍ പൊലീസ് സ്ഥലത്തെ നടപടികള്‍ ആരംഭിച്ചു. മൃതദേഹം കണ്ടെത്തിയതിന് സമീപത്തായി റോഡരികില്‍ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്......



Post a Comment

Previous Post Next Post