തലനാരിഴയ്ക്ക് രക്ഷ; വിദ്യാർഥികളുമായി പോയ സ്കൂൾ ബസിന്റെ പിൻചക്രങ്ങൾ ഊരിത്തെറിച്ചു

 


പത്തനംതിട്ട :തിരുവല്ലയിലെ പെരിങ്ങരയിൽ വിദ്യാർഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസിന്റെ പിൻവശത്തെ ചക്രങ്ങൾ ഊരിത്തെറിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ കാവുംഭാഗം - ചാത്തങ്കരി റോഡിലെ പാലക്കുഴിപടിയിൽ ആയിരുന്നു സംഭവം. തിരുമൂലപുരം ബാലികാമഠം സ്കൂളിന്‍റെ ഉടമസ്ഥതയിലുള്ള ബസിന്റെ ചക്രങ്ങളാണ് ഊരിത്തെറിച്ചത്. ഒരു ചക്രം സമീപത്തെ പുരയിടത്തിലേക്ക് 15 മീറ്ററോളം ഉരുണ്ട് മാറി. 20 മീറ്ററോളം മുമ്പോട്ട് ഓടിയിരുന്നുവെങ്കിൽ പെരിങ്ങര തോട്ടിലേക്ക് ബസ് നിയന്ത്രണംവിട്ട് മറിയുമായിരുന്നു. ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ ബസ് നിർത്താൻ സാധിച്ചതോടെ വൻ അപകടമാണ് ഒഴിവായത്. ബസിൽ ഇരുപതോളം വിദ്യാർഥികൾ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല

Post a Comment

Previous Post Next Post