തൃശ്ശൂർ പട്ടിക്കാട്. കുതിരാൻ തുരങ്കത്തിന് സമീപം പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികൻ കുഴൽമന്ദം സ്വദേശി രാഹുൽ (28) ന് പരിക്കേറ്റു. കൈക്ക് സാരമായി പരിക്കേറ്റ ഇയാളെ വാണിയംപാറയിലെ 108 ആംബുലൻസിൽ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 11 മണിയോടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ തുരങ്കത്തിന് മുന്നിലാണ് അപകടം ഉണ്ടായത്.