വളാഞ്ചേരി : പൈങ്കണ്ണൂരില്‍ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടയൂർ സ്വദേശി പ്രണവ് (21) ആണ് മരിച്ചത്. യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നുവരികയായിരുന്നു. അതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. എടയൂർ പൂക്കാട്ടിരി സ്വദേശി ശ്രീനിവാസിന്റെ മകനാണ് പ്രണവ്. വീടിൻ്റെ അടുത്തുനിന്ന് ഏതാനും കിലോമീറ്ററുകൾ ക്ക് അകലെ പ്രണവിന്റെ ബൈക്കും മൊബൈല്‍ ഫോണും കണ്ടെത്തിയിരുന്നു പൊലീസ്. ഇതിനെ തുടർന്ന് പൊലീസ്, ഫയർഫോഴ്സും നാട്ടുകാരും സമീപത്തെ പാടത്തും തോട്ടിലും പരിശോധന നടത്തിയിരുന്നു. എന്നാല്‍ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ മാരാത്തെ പീടിക കുളത്തിന് സമീപം ചെരുപ്പ് കണ്ട നാട്ടുകാർ കുളത്തില്‍ പരിശോധന നടത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും