ഡിവൈഡറിൽ ഇടിച്ച് ലോറി മറിഞ്ഞു, ഡ്രൈവർ അറസ്റ്റിൽ



 കാസർകോട് ബേക്കൽ:   കെഎസ്ടിപി റോഡിൽ അപകടങ്ങൾ വിട്ടൊഴിയുന്നില്ല. പാലക്കുന്ന് ടൗണിൽ ഡിവൈഡറിൽ ഇടിച്ച് കയറിയ ലോറി ഇരുമ്ബ് തൂണുകളടക്കം തകർത്ത് റോഡിലേക്ക് മറിഞ്ഞു.

അപകടത്തിൻ്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.


വ്യാഴാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്. സാധനങ്ങള്‍ കയറ്റിപ്പോയ ലോറിയാണ് നിയന്ത്രണം വിട്ട് പാലക്കുന്ന് പള്ളിക്ക് സമീപത്തെ ഡിവൈഡറിലേക്ക് പാഞ്ഞുകയറി മറിഞ്ഞത്.


ഡ്രൈവറും സഹായിയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തി. ഇതാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നു. സംഭവത്തില്‍ മദ്യലഹരിയില്‍ ലോറി ഓടിച്ച്‌ അപകടമുണ്ടാക്കിയ കർണാടക സ്വദേശി കെ. ഇംതിയാസിനെ (40) ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു.


അപകട ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നത്. മദ്യപിച്ച്‌ വാഹനമോടിക്കുന്നവർക്ക് ഇതൊരു പാഠമാകണം! റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിനായി ഈ വാർത്ത പങ്കുവെക്കുക.

Post a Comment

Previous Post Next Post