ആലപ്പുഴയിൽ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

 


അമ്പലപ്പുഴ: പൊങ്ങുവള്ളത്തില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ പറവൂര്‍ ചാണിയില്‍ സ്റ്റീഫന്റെ (റോക്കി-56) മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നുദിവസം മുന്‍പ്, വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ കാണാതായത്. കാണാതായ സ്ഥലത്തുനിന്ന് 12 കിലോമീറ്റര്‍ തെക്കുമാറി പുറക്കാട് തീരത്തിനടുത്താണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.

മത്സ്യബന്ധന വകുപ്പിന്റെ രക്ഷാബോട്ടില്‍ തോട്ടപ്പള്ളി തുറമുഖത്ത് കൊണ്ടുവന്ന മൃതദേഹം ആംബുലന്‍സില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തോട്ടപ്പള്ളി തീരദേശ പോലീസ് മേല്‍നടപടി സ്വീകരിച്ച് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും

Post a Comment

Previous Post Next Post