തൃശ്ശൂർ: ശരീരത്തിലൂടെ ലോറി കയറി ദമ്പതികൾക്ക് ദാരുണാന്ത്യം. കുതിരാൻ വഴക്കുംപാറ അടിപ്പാതക്ക് മുകളിലാണ് സംഭവം.ഹെൽമെറ്റ് ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണപ്പോൾ ബൈക്ക് പെട്ടെന്ന്നിർത്തുകയായിരുന്നു.
ഈ സമയം പുറകിൽ വന്ന ലോറി ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ ഉണ്ടായിരുന്നവർ ലോറിയുടെ ടയറിനടിയിൽപ്പെടുകയായിരുന്നു. മരിച്ചവർ എറണാകുളം സ്വദേശികളാണ്
ശരീരത്തിൽ ലോറി കയറി രണ്ട് പേരെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. KL7DD452 എന്ന ഹിമാലയൻ ബൈക്ക് ആണ് അപകടത്തിൽ പെട്ടത്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നു