കണ്ണൂർ കൊട്ടിയൂരിൽ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങി; ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ കുഞ്ഞ് മരിച്ചു


 കണ്ണൂർ  പാല്‍ചുരം :  കൊട്ടിയൂരിലെ ഗതാഗതക്കുരുക്കില്‍ ആംബുലൻസ് കുടുങ്ങിയതോടെ, സമയത്ത് ആശുപത്രിയില്‍ എത്തിക്കാനാകാതെ കുഞ്ഞ് മരിച്ചു. ശനിയാഴ്ച രാവിലെ 12 ഓടെയാണ് സംഭവം. അമ്പായത്തോട് താഴെ പാല്‍ച്ചുരം കോളനിയിലെ പ്രജോഷ് - ബിന്ദു ദമ്പതികളുടെ മൂന്നര വയസുളള മകന്‍ പ്രജുല്‍ ആണ് മരിചത്
ജന്മനാ തലച്ചോര്‍ സംബന്ധമായ രോഗം ബാധിതനാണ് പ്രജുല്‍. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി വിളിച്ച ആംബുലൻസ് മലയോര ഹൈവേയിലെ ഗതാഗതക്കുരുക്കില്‍ പെട്ട് മുക്കാല്‍ മണിക്കൂറോളം വൈകിയാണ് താഴെ പാല്‍ച്ചുരത്ത് എത്താനായത്.

കൊട്ടിയൂര്‍ ഉത്സവത്തോട് അനുബന്ധിച്ച് ശനിയാഴ്ച ഉണ്ടായ ഗതാഗതക്കുരുക്കില്‍ ആമ്പുലന്‍സും പെട്ടുപോവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ അതിവേഗം മാനന്തവാടിയിലെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു.


Post a Comment

Previous Post Next Post